---Advertisement---

Cheteshwar Pujara retirement: വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചേതേശ്വർ പൂജാര

Published On: August 25, 2025
Follow Us
---Advertisement---


ചേതേശ്വർ പൂജാര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മൂന്നാം നമ്പർ താരവും ഗ്രൗണ്ടിലെ ക്ഷമയുടെ പ്രതീകവുമാണ് പുജാര. ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ, തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം തുറന്നുപറയുകയാണ്. ഇന്ത്യൻ ടീമിനെ കുറിച്ചും സെലക്ടർമാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളും രഞ്ജി ട്രോഫിക്ക് മുമ്പുള്ള സമയത്തെക്കുറിച്ചും അടക്കം താരം മനസ് തുറക്കുകയാണ് ഈ എക്സ്ലൂസിവ് അഭിമുഖത്തിൽ.


ടെസ്റ്റ് ക്രിക്കറ്റിൽ ചേതേശ്വർ പൂജാര 7195 റൺസ് നേടിയിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി 19 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും അദ്ദേഹം നേടി. ടെസ്റ്റ് ക്രിക്കറ്റിൽ പൂജാരയുടെ ശരാശരി 43.60 ആയിരുന്നു. ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിൽ പൂജാര 51 റൺസ് മാത്രമാണ് നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയെയും വെസ്റ്റ് സോണിനെയും പ്രതിനിധീകരിച്ച് പൂജാര കളിച്ചു. നോട്ടിംഗ്ഹാംഷെയർ, യോർക്ക്ഷയർ, സസെക്സ് എന്നിവയ്ക്കായി കൗണ്ടി ക്രിക്കറ്റിലും പൂജാര കളിച്ചിട്ടുണ്ട്.

Join WhatsApp

Join Now

Join Telegram

Join Now

Leave a comment